Image-Description
1 Published Books
K.C. Saleem

പ്രമുഖ ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷാ പണ്ഡിതനും കവിയും മുഹമ്മദ് ഇഖ്ബാ ലിന്റെ സാരേ ജഹാന്‍ സെ അഛാ എന്ന കവിതയുടെ മലയാള പരിഭാഷ കനുമായിരുന്ന മൂസാ നാസിഹിന്റെ മകനായി 1954ലാണ് ജനനം. മുബാറ ക് ഹൈസ്കൂൾ, ഗവ. ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠനം. കാലി ക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം. പ്രബോധനം വാരിക സഹപത്രാധിപർ, മലര്‍വാടി ബാലമാസികയുടെ സ്ഥാപക പത്രാധി പസമിതി അംഗം, ഇൻ്ററാക്റ്റീവ് ഓൺലൈന്‍ പോര്‍ട്ടൽ എഡിറ്റർ, ടൈംസ് ഓഫ് ഒമാന്‍ ദിനപത്രത്തിന്റെ കേരളാ കറസ്പോണ്ടന്റ് എന്നീ നിലകളിൽ പ്ര വർത്തിച്ചു. കേരള സംസ്ഥാന ഇന്‍ഫര്‍മേഷന്‍ - പബ്ലിക്ക് റിലേഷന്‍സ് വകു പ്പില്‍ ഇന്‍ഫര്‍മേഷന്‍ ഒാഫീസറും റീജ്യനല്‍ ഡയറക്ടറുമായിരുന്നു. ഒരു ഡസ നിലേറെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തു. സിയാ വുദ്ദീന്‍ സര്‍ദാറിന്റെ സ്വര്‍ഗം തേടി: ഒരു മുസ്ലിം സന്ദേഹിയുടെ യാത്രകള്‍, താരീഖ് റമദാന്റെ റാഡിക്കല്‍ റിഫോം, മുഹമ്മദ് അസദിന്റെ രാഷ്ട്രവും ഭര ണകൂടവും, ദി മെസ്സേജ് ഓഫ് ദി ഖുര്‍ആന്‍, ഇസ്മാഈല്‍ റാജി അല്‍ ഫാറൂ ഖിയുടെ തൗഹീദിന്റെ ദര്‍ശനം, വിജ്ഞാനത്തിന്റെ ഇസ്ലാമീകരണം, ഡോ. സഫി കസ്കസ്, ഡോ. ഡേവിഡ് ഹംഗര്‍ഫോര്‍ഡുമായി ചേര്‍ന്ന്രചിച്ച ഖു ര്‍ആന്‍-ബൈബിള്‍: ഒരു താരതമ്യ വായന, മുഹമ്മദ് എ.ജെ. അല്‍ ഫഹീമി ന്റെ വറുതിയില്‍ നിന്ന് വൃദ്ധിയിലേക്ക്, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മൈ വിഷന്‍, ഫ്ളാഷസ് ഓഫ് തോട്ട്, റിഫ്ളക്ഷന്‍സ് ഓണ്‍ ഹാ പ്പിനസ്സ് ആന്‍റ് പോസിറ്റിവിറ്റി, ഡോ. അലി ശരീഅത്തിയുടെ സാമൂഹ്യശാ സ്ത്ര ലേഖനങ്ങള്‍ എന്നിവയാണ് പ്രധാന വിവർത്തന കൃതികൾ. തന്‍കു ഞ്ഞ്പൊന്‍കുഞ്ഞ്, നന്മയുടെ വൃക്ഷങ്ങള്‍, അസദിന്റെ യാത്രകൾ മറ്റു വായനാസഞ്ചാരങ്ങളും എന്നിവ സ്വന്തം കൃതികള്‍. വിവിധ ഗവൺമെൻ്റ് ഹൈസ്കൂളുകളില്‍ പ്രധാനാധ്യാപികയായിരുന്ന ഷമീം ആണ് സഹധർമി ണി. മക്കള്‍: ജേണലിസ്റ്റായ ശൗഖീന്‍ മിസാജ്, ഡാറ്റാ സയന്റിസ്റ്റായ ജാവേദ് ഫര്‍സാന്‍, ഓഡിയോളജിസ്റ്റായ ഫരിശ്താ തഹ്സീന്‍. വിലാസം: ശാദാൻ, ചെക്ക് പോസ്റ്റ്റോഡ്, പുതിയങ്ങാടി, കോഴിക്കോട്-673021. E-mail: kcsaleem07@gmail.com


WhatsApp