അബ്ദുര്‍റഹ്മാന്‍ മുന്നൂര് കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍പെട്ട മുന്നൂര് 1956-ല്‍ ജനനം. പിതാവ് മുഹമ്മദ് പാറക്കാന്‍തൊടി. മാതാവ് ആമിന. ശാന്തപുരം ഇസ്ലാമിയാകോളേജിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്ന് അറബിസാഹിത്യത്തില്‍ എം.എ. ബിരുദം നേടി. പ്രബോധനം വാരിക സബ് എഡിറ്റര്‍, ആരാമം വനിതാമാസിക, ബോധനം വാരിക എക്സി.എഡിറ്റര്‍, ബോധനം ത്രൈമാസിക എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിരവധി ഓഡിയോ കാസറ്റുകള്‍ക്ക് ഗാനങ്ങള്‍ രചിക്കുകയും ഏതാനും ടി.വി. പ്രോഗ്രാമുകള്‍ക്ക് സ്ക്രിപ്റ്റ് എഴുതുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇസ്ലാമിക വിജ്ഞാനകോശം അസോ. എഡിറ്ററും ആരാമം ചീഫ് എഡിറ്ററുമാണ്. ഭാര്യ ഹഫ്സ പി.കെ, മക്കള്‍: കാമില്‍ നസീഫ്, നശീദ, ആദില്‍ നസീഹ്, നസീബ്, നസീം സ്വബാഹ്. കൃതികള്‍: സൂഫികഥകള്‍, സഅ്ദി പറഞ്ഞ കഥകള്‍. വിവര്‍ത്തനങ്ങള്‍: ഇസ്ലാം ഒരു ശിക്ഷണ വ്യവസ്ഥ, ഞാന്‍ സ്നേഹിക്കുന്ന ഇസ്ലാം, വ്രതാനുഷ്ഠാനം, സുന്നത്തിന്‍റെ പ്രാമാണികത, നിഫാഖ് അഥവാ കാപട്യം, ഇസ്ലാമിക സമൂഹം ചരിത്ര സംഗ്രഹം -4 വാല്യം, ഇസ്ലാമും ഭീകരവാദവും, അതുല്യഗ്രന്ഥം (എഡി.)