Image-Description
55 Published Books
അബുല്‍അഅ്ലാ മൗദൂദി

പണ്ഡിതന്‍, പരിഷ്കര്‍ത്താവ്, ഗ്രന്ഥകാരന്‍. 20-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പാദം മുതല്‍ ഇസ്ലാമിക ലോകത്ത് അലയടിച്ചു തുടങ്ങിയ ഇസ്ലാമിക നവജാഗരണത്തിന്‍റെ പ്രധാന ശില്‍പി. 1903 സെപ്തംബര്‍ 25-ന് ഔറംഗബാദില്‍ ഒരു സയ്യിദ് കുടുംബത്തില്‍ ജനനം. പിതാവ്: അഹ്മദ് ഹസന്‍. മാതാവ്: റുഖിയ്യബീഗം. പിതാവില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. 1914-ല്‍ മൗലവി പരീക്ഷ പാസായി. അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി. മതം, തത്ത്വചിന്ത, സാമൂഹിക ശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ ഗഹനമായ വിഷയങ്ങളില്‍ സ്വപരിശ്രമത്തിലൂടെ അവഗാഹം നേടി. 1918-ല്‍ അല്‍മദീന, 1920-ല്‍ താജ്, 1925-ല്‍ അല്‍ ജംഇയ്യത് എന്നിവയില്‍ പത്രാധിപരായി പ്രവര്‍ത്തിച്ചു. 1927-ല്‍ പ്രഥമകൃതി അല്‍ജിഹാദു ഫില്‍ ഇസ്ലാം രചിച്ചു. 1932-ല്‍ തര്‍ജുമാനുല്‍ ഖുര്‍ആന്‍ ആരംഭിച്ചു. 1941-ല്‍ ജമാഅത്തെ ഇസ്ലാമി രൂപവത്കരിച്ചു. 1953-ല്‍ ഖാദിയാനീ മസ്അലയുടെ പേരില്‍ അറസ്റ്റ്, വധശിക്ഷാവിധി. പ്രതിഷേധത്തെത്തുടര്‍ന്ന് ജീവപര്യന്തം തടവാക്കി. 1955-ല്‍ ജയില്‍ മോചിതനായി. 1972-ല്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ രചന പൂര്‍ത്തിയാക്കി. 1979-ല്‍ പ്രഥമ ഫൈസല്‍ അവാര്‍ഡ് നേടി. 120-ല്‍ പരം കനപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ചു. 1979 സെപ്തംബര്‍ 22-ന് മരണപ്പെട്ടു.


WhatsApp