Image-Description
1 Published Books
എ.പി.കുഞ്ഞാമു

കോഴിക്കോട് കുന്ദമംഗലം ആരാമ്പ്രം സ്വദേശിയായ എ പി കുഞ്ഞാമു കനറാബാങ്കില്‍ നിന്നു വിരമിച്ച ശേഷം അഭിഭാഷകനായി എന്റോള്‍ ചെയ്തു. 'പാഠഭേദം' മാസികയുടെ എഡിറ്ററാണ്. എഐബിഇഎ ദേശീയ നേതൃനിരയിലും യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാല്‍ക്കം എക്‌സ്(അലക്‌സ് ഹാലി), ഇന്ത്യയുടെ സാമ്പത്തിക ചരിത്രം(ബിപിന്‍ ചന്ദ്ര), പഞ്ചകന്യകള്‍, ദ്രൗപദി, നോണ്‍വെജ് പശുവും മറ്റു കഥകളും(മൂന്നും മഹാശ്വേതാദേവിയുടേത്), ഡല്‍ഹിയിലേക്കുള്ള തീവണ്ടി(ദേവി ഭാരതി), വിശ്വാസ്യതയുടെ ഓര്‍മക്കുറിപ്പുകള്‍(സോമനാഥ് ചാറ്റര്‍ജി), വിജയത്തിലേക്കുള്ള ജീവിത മൂല്യങ്ങള്‍, വിടരേണ്ട മൊട്ടുകള്‍ (രണ്ടും എപിജെ അബ്ദുല്‍ കലാം), നോബേല്‍ കഥകള്‍, ഇസ് ലാമും വര്‍ത്തമാനകാലവും (അസ്‌കര്‍അലി എന്‍ജിനീയര്‍), കോവളം: വിനോദ സഞ്ചാരത്തിന്റെ വിലാപഗീതം(ടിജെ ജേക്കബ്), ടിപ്പുവിന്റെ കരവാള്‍(ഭഗ് വാന്‍ ഗിദ്വാനി-രണ്ടും തേജസ് ബുക്‌സ് പ്രസിദ്ധീകരിച്ചത്) തുടങ്ങിയവയാണ് എ പി കുഞ്ഞാമുവിന്റെ ശ്രദ്ധേയമായ വിവര്‍ത്തന കൃതികള്‍.


WhatsApp