Image-Description
5 Published Books
അശ്റഫ് കീഴുപറമ്പ

അശ്റഫ് കീഴുപറമ്പ് 1965-ല്‍ മലപ്പുറം ജില്ലയിലെ കീഴുപറമ്പില്‍ ജനിച്ചു. പിതാവ്: കെ. ബീരാന്‍കുട്ടി മാസ്റ്റര്‍. മാതാവ്: കെ.വി. ഫാത്വിമ. ശാന്തപുരം ഇസ്ലാമിയാകോളേജിലെ പഠനത്തിന് ശേഷം ദേവഗിരി സെന്‍റ് ജോസഫ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. അഞ്ച്വര്‍ഷം ഖത്തറില്‍ ജോലി ചെയ്തു. പ്രബോധനം വാരികയിലും ഐ.പി.എച്ചിലും സബ് എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രബോധനം വാരികയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍, ഇസ്ലാം ലഘുപരിചയം, ഇസ്ലാമിക വിശ്വാസം, ഇസ്ലാമിക പ്രസ്ഥാനം: നേതൃത്വവും പരിശീലനവും, പുതുനൂറ്റാണ്ടില്‍ നമ്മുടെ നാഗരികദൗത്യം, ഹിന്ദുത്വവും ഇന്ത്യന്‍ മുസ്ലിംകളും, കാളരാത്രികള്‍(നോവല്‍) തുടങ്ങി അരഡസനിലധികം കൃതികള്‍ ഇംഗ്ലീഷില്‍നിന്നും അറബിയില്‍നിന്നും വിവര്‍ത്തനം ചെയ്തു. ഭാര്യ: എം. ജാസ്മിന്‍. മക്കള്‍: വസീം അഹ്മദ്, തന്‍വീര്‍ അഹ്മദ്, സ്വാലിഹ. മേല്‍വിലാസം: കൊടവങ്ങാട്, കീഴുപറമ്പ് (പി.ഒ.), അരീക്കോട് - 673639


WhatsApp