ഡോ. അബ്ദുസ്സലാം വാണിയമ്പലം 1962-ല്‍ വാണിയമ്പലത്തിനടുത്ത ശാന്തിനഗറില്‍ ജനിച്ചു. പിതാവ് മോയിക്കല്‍ അഹ്മദ്കുട്ടി ഹാജി. മാതാവ് കോട്ടക്കുത്ത് ഫാത്വിമ. സ്കൂള്‍ പഠനത്തിനു ശേഷം കുറ്റ്യാടി ഇസ്ലാമിയാ കോളേജ്, അലീഗര്‍ മുസ്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് പി.എച്ച്.ഡി. 'യുവസരണി' പ്രഥമ പത്രാധിപര്‍, പ്രതീക്ഷാ പബ്ലിക്കേഷന്‍സ് ഡയറക്ടര്‍, എസ്.ഐ.ഒ. സംസ്ഥാന കൂടിയാലോചന സമിതിയംഗം, എസ്.ഐ.ഒ മലപ്പുറം ജില്ലാ ഓര്‍ഗനൈസര്‍, ഖത്തര്‍ പ്രതിരോധ മന്ത്രാലയം ട്രാന്‍സ്ലേറ്റര്‍, ഖത്തറിലെ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയ അസി. ഡയറക്ടര്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ശൂറാ അംഗം, കേന്ദ്ര പ്രതിനിധിസഭാംഗം, 'ബോധനം' പത്രാധിപര്‍ 'അല്‍ ജാമിഅ' അറബി ത്രൈമാസിക പത്രാധിപര്‍, എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ അറിയാം. യു.എ.ഇ, കുവൈത്, സുഊദി അറേബ്യ എന്നിവ സന്ദര്‍ശിച്ചിട്ടുണ്ട്. കൃതികള്‍: സ്ത്രീ ഇസ്ലാമിക സമൂഹത്തില്‍, അല്‍ഇഖ്വാനുല്‍ മുസ്ലിമൂന്‍. വിവര്‍ത്തനങ്ങള്‍: യാത്രാമൊഴി, ഫലസ്തീന്‍ പ്രശ്നം, ഇസ്ലാമിക പ്രസ്ഥാനം മുന്‍ഗണനാക്രമം, ആഗോളവല്‍ക്കരണവും മുസ്ലിംകളും, മുസ്ലിം ഐക്യം- സാധുതയും സാധ്യതയും, ലാ ഇലാഹ ഇല്ലല്ലാഹ്: ആദര്‍ശം നിയമം ജീവിതവ്യവസ്ഥ, സലഫിസത്തിന്‍റെ സമീപനങ്ങള്‍. ഭാര്യ: ഹസീന. മക്കള്‍: ജസീം, റശാദ്, നസ്വീഹ്.