ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യാപകന്‍, എഴുത്തുകാരന്‍, വാഗ്മി. 1964 ഒക്ടോബര്‍ 16-ന് മലപ്പുറം ജില്ലയിലെ കൂട്ടിലില്‍ ജനനം. പിതാവ്: മാമ്പള്ളി കുഞ്ഞിക്കോയ. മാതാവ്: കരുവാതൊടി നഫീസ. വാടാനപ്പള്ളി ഇസ്ലാമിയാ കോളേജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഇസ്ലാമിക് സ്റ്റഡീസിലും ബിരുദങ്ങള്‍. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. കാലികറ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് വിദ്യാഭ്യാസത്തില്‍ പി.എച്ച്.ഡി. ഇപ്പോള്‍ ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പല്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചനാ സമിതിയിലും കേന്ദ്ര പ്രതിനിധി സഭയിലും അംഗമാണ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് പ്രഥമ സംസ്ഥാന പ്രസിഡണ്ട്, എസ്.ഐ.ഒ. സംസ്ഥാന പ്രസിഡണ്ട്, എസ്.ഐ.ഒ. കേന്ദ്ര കൂടിയാലോചനാ സമിതിയംഗം, യുവസരണി എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. സുഊദി അറേബ്യ, യുഎ.ഇ, കുവൈത്, ഖത്തര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, അറബി ഭാഷകള്‍ അറിയാം. ഗ്രന്ഥങ്ങള്‍: സംസ്കാരം ഉറുമ്പരിക്കുന്നു, പ്രകാശം പരത്തുന്ന പ്രസ്ഥാനം. ഭാര്യ: മറിയംബീ, മക്കള്‍: തസ്നി, തന്‍വീര്‍ അഹ്മദ്, തഹാനി.