ഇ.സി. സൈമണ്‍ മാസ്റ്റര്‍ 1932 ജൂലൈ 14-ന് കൊടുങ്ങല്ലൂര്‍ താലൂക്ക് എടവിലങ്ങ് വില്ലേജ് ഇലഞ്ഞിക്കല്‍ തറവാട്ടില്‍ ജനിച്ചു. പിതാവ് ചീക്കു ഇസ്ലാം മതത്തെക്കുറിച്ച് നല്ല അറിവും മുസ്ലിംകളുമായി വളരെ അടുത്ത ബന്ധവുമുള്ള വ്യക്തിയായിരുന്നു. മാതാവ് ഏലിയ. എടവിലങ്ങ് പ്രൈമറി സ്കൂള്‍, ഏറിയാട് ഹൈസ്കൂള്‍, മൂത്തകുന്നം എസ്.എസ്. ടീച്ചേഴ്സ് ട്രെയ്നിംഗ് സെന്‍റര്‍ എന്നിവിടങ്ങളില്‍ പഠിച്ചു. ഇംഗ്ലണ്ടിലെ പ്രശസ്തമായ അംബാസിഡര്‍ കോളേജിന്‍റെ ബൈബിള്‍ കറസ്പോണ്ടന്‍സ് കോഴ്സിന് ചേര്‍ന്ന് ബൈബിളില്‍ ആഴത്തിലുള്ള അറിവ് നേടുകയും എല്ലാ പരീക്ഷകളും ഉയര്‍ന്ന മാര്‍ക്കോടെ പാസ്സാവുകയും ചെയ്തു. എടവിലങ്ങ് ഗവ.ഹൈസ്കൂള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 25 കൊല്ലത്തിലധികം അധ്യാപകനായി ജോലി ചെയ്തു. ഹെഡ്മാസ്റ്ററായിരിക്കെ റിട്ടയര്‍ ചെയ്തു. ഇപ്പോള്‍ കാരയിലെ ഇലഞ്ഞിക്കല്‍ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളറിയാം. കൃതികള്‍: എന്‍റെ ഇസ്ലാം അനുഭവങ്ങള്‍, യേശുവിന്‍റെ പിന്‍ഗാമി, യേശുവും മര്‍യമും ബൈബിളിലും ഖുര്‍ആനിലും, ക്രിസ്തുമതവും ക്രിസ്തുവിന്‍റെ മതവും. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. ഭാര്യ മേരി. മക്കള്‍: ജെസി, ജോണ്‍സണ്‍, പീറ്റര്‍, ബീട്രീസ്. വിലാസം: ഇ.സി. സൈമണ്‍ മാസ്റ്റര്‍, ഇലഞ്ഞിക്കല്‍ ഹൗസ്, പി.ഒ. കാര, എടവിലങ്ങ്, തൃശൂര്‍ ജില്ല-680 671