Image-Description
1 Published Books
കെ.ജി. രാഘവന്‍ നായര്‍

1911 നവംബര്‍ 30-ന് പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കില്‍ ജനിച്ചു. പിതാവ് കൃഷ്ണപിള്ള. മാതാവ് കല്ല്യാണി. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍നിന്ന് ബി.എ. പാസായശേഷം ഡിഫന്‍സ് എക്കൗണ്ട്സ് ഡിപ്പാര്‍ട്ടുമെന്‍റില്‍ ഉദ്യോഗസ്ഥനായി. ഡല്‍ഹി, ബോംബെ, പൂന, ഊട്ടി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 1969-ല്‍ കണ്ണൂരില്‍നിന്ന് ഡിഫന്‍സ് സെക്യൂരിറ്റി കോറിന്‍റെ ചീഫ് പേ എക്കൗണ്ട്സ് ഓഫീസറായി റിട്ടയര്‍ ചെയ്തു. പിന്നീട് ഒറ്റപ്പാലത്തിനടുത്ത് ചുനങ്ങാട് താമസമാക്കി. ക്രൈസ്തവ ദര്‍ശനം, നബിചരിതം എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. കഥാസരിത് സാഗരത്തിലെ ചില കഥകള്‍ക്ക് പദ്യാവിഷ്കാരം നല്കി. ഭാര്യ കാര്‍ത്തിക 1985-ല്‍ മരണപ്പെട്ടു. മൂന്ന് മക്കളുണ്ട്. വിലാസം: കെ.ജി. രാഘവന്‍ നായര്‍, കാരിമ്പിന്‍കളം, ചുനങ്ങാട്, ഒറ്റപ്പാലം, പാലക്കാട് - 679 511


WhatsApp