ഇസ്ലാമിക പണ്ഡിതന്‍, എഴുത്തുകാരന്‍, ഗ്രന്ഥകര്‍ത്താവ്. 1948-ല്‍ പൊന്നാനി താലൂക്കിലെ കാഞ്ഞിരമുക്ക് ഗ്രാമത്തില്‍ ജനിച്ചു. കോക്കൂര്‍ അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെ പുത്രന്‍ ഐ.ടി.സി. മുഹമ്മദബ്ദുല്ല നിസാമിയാണ് പിതാവ്. മാതാവ്, പാനായിക്കുളം പുതിയാപ്പള അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ പുത്രി ആയിശു. ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1972-ല്‍ സന്‍മാര്‍ഗം ദ്വൈവാരികയുടെ സഹപത്രാധിപരായി പത്രപ്രവര്‍ത്തനരംഗത്തു പ്രവേശിച്ചു. '74-ല്‍ പ്രബോധനം വാരികയില്‍ സഹപത്രാധിപരായി ചേര്‍ന്നു. '93-'94-ല്‍ മാധ്യമം ദിനപത്രത്തിന്‍റെ കൊച്ചി പതിപ്പില്‍ റസിഡന്‍റ് എഡിറ്ററായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പ്രബോധനം വാരികയുടെയും മലര്‍വാടി ബാലമാസികയുടെയും പത്രാധിപര്‍. ഐ.പി.എച്ച്. പ്രസിദ്ധീകരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശത്തിന്‍റെ അസോസിയേറ്റ് എഡിറ്ററുമാണ്. കൃതികള്‍: ഖുര്‍ആന്‍ ബോധനം(നാലു വാല്യം), അല്ലാഹു, പ്രശ്നങ്ങള്‍ വീക്ഷണങ്ങള്‍, ഹദീസ് ബോധനം, മനുഷ്യാ നിന്‍റെ മനസ്സ്, സ്വാതന്ത്ര്യത്തിന്‍റെ ഭാരം, ഇസ്ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര. ബാലസാഹിത്യം: ആദം ഹവ്വ, ലോകസുന്ദരന്‍. വിവര്‍ത്തനങ്ങള്‍: ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍(ആറു വാല്യം), ഫിഖ്ഹുസ്സുന്ന, ഇസ്ലാമിക ശരീഅത്തും സാമൂഹ്യ മാറ്റങ്ങളും. പുനരാഖ്യാനം: കലീലയും ദിംനയും. ഭാര്യ: കാട്ടിപ്പരുത്തി കളത്തില്‍ കുഞ്ഞുട്ടിഹാജിയുടെ പുത്രി സുഹ്റ. മക്കള്‍: യാസിര്‍, അബ്ദുല്‍ ഗനി, ബുശ്റ, തസ്നീം ഹാദി. വിലാസം: ബുശ്റാ ഭവന്‍, സി.വി. ജംഗ്ഷന്‍, പൊന്നാനി- 679 577