വി.എ. കബീര്‍ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും. 1949-ല്‍ കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് ജനിച്ചു. പിതാവ് ഇരിക്കൂര്‍ പി.സി. മുഹമ്മദ് ഹാജി. മാതാവ് ആഇശഃ. പ്രാഥമിക വിദ്യാഭ്യാസാനന്തരം ചേന്ദമംഗല്ലൂര്‍ ഇസ്വ്ലാഹിയാ കോളേജ്, ശാന്തപുരം ഇസ്ലാമിയാ കോളേജ് എന്നിവിടങ്ങളില്‍ തുടര്‍ പഠനം. 15 വര്‍ഷം പ്രബോധനം പത്രാധിപ സമിതിയില്‍ അംഗമായി. '75-'77 കാലത്ത് ബോധനം മാസികയുടെ എഡിറ്റര്‍. '87 മുതല്‍ 19 വര്‍ഷം ഖത്വര്‍ പോലീസ് വകുപ്പില്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജോലി. 2006-2010 കാലയളവില്‍ മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്റര്‍. ഇപ്പോള്‍ ഐ.പി.എച്ചില്‍ ചീഫ് എഡിറ്റര്‍. ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ്, ഇസ്ലാമിക് യൂത്ത് സെന്‍റര്‍ ട്രസ്റ്റ് എന്നിവയില്‍ അംഗമാണ്. അല്‍അറബി(കുവൈത്), നവാഫിദ്(ജിദ്ദ) എന്നീ അറബി മാസികകളില്‍ മലയാളത്തില്‍നിന്നുള്ള കഥകള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതിനു പുറമെ അറബിയില്‍നിന്ന് കവിതകളും ചെറുകഥകളും മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. 1986-ല്‍ രിയാദില്‍ നടന്ന വേള്‍ഡ് അസംബ്ലി ഓഫ് മുസ്ലിം യൂത്ത്സി(ണഅങഥ)ന്‍റെ ആറാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ മുസ്ലിം വ്യക്തിനിയമം ഇന്ത്യയില്‍: പ്രശ്നങ്ങളും വെല്ലുവിളികളും എന്ന ശീര്‍ഷകത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. കൃതികള്‍: ആത്മാവിന്‍റെ തീര്‍ഥയാത്രകള്‍, ശരീഅത്തും ഇന്ത്യന്‍ മുസ്ലിംകളും, രാഷ്ട്രസങ്കല്‍പം ഇസ്ലാമില്‍, തെരഞ്ഞെടുത്ത പ്രാര്‍ഥനകള്‍, ഖുമൈനി(ജീവചരിത്രം). വിവര്‍ത്തനങ്ങള്‍: ഖുര്‍ആനിലെ ജന്തുകഥകള്‍, ഇസ്ലാമിക സംസ്കാരം, ഹസനുല്‍ ബന്നായുടെ ആത്മകഥ, ബിലെയാം(നോവല്‍), പ്രബോധകന്‍റെ സംസ്കാരം, വിധിവിശ്വാസം, മുഹമ്മദ്(സഹ വിവര്‍ത്തകന്‍). കോഴിക്കോട് വെള്ളിമാട്കുന്നില്‍ താമസം. ഭാര്യ ആഇശഃ. രണ്ട് ആണ്‍കുട്ടികളുള്‍പ്പെടെ അഞ്ച് മക്കളുണ്ട്.