
03 Sep 2024 11:48:17 AM
അറബി സാഹിത്യവിവര്‍ത്തന രംഗത്ത് ഖത്തര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാര്‍ഡ് ഐ.പി.എച്ച് സ്വന്തമാക്കി.
ദോഹ ആസ്ഥാനമായ ശൈഖ് ഹമദ് അന്താരാഷ്ട്ര വിവര്‍ത്തന പുരസ്കാരങ്ങളില് അച്ചീവ്മെന്റ് വിഭാഗത്തില്‍ ഇതാദ്യമായാണ് അറബിയില്‍ നിന്നും മലയാളത്തിലേക്കുള്ള വിവര്‍ത്തന കൃതികള്‍ അവാര്‍ഡിനായി പരിഗണിച്ചത്.
പ്രസാധക സ്ഥാപനങ്ങളില്‍ കോഴിക്കോട് കേന്ദ്രമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്(ഐ.പി.എച്ച്) സമഗ്രസംഭാവനക്കുള്ള അവാർഡ് നേടി.
ഐ.പി.എച്ചിന് വേണ്ടി അസി.ഡയറക്ടർ കെ.ടി ഹുസൈൻ ഏറ്റുവാങ്ങി. അറബി ഭാഷയിലുള്ള അറുപതോളം പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതാണ് ഐ.പി.എച്ചിനെ പുരസ്കാരത്തിന് അർഹമാക്കിയത്.
ദോഹ റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ നടന്ന ‘ശൈഖ് ഹമദ് അവാർഡ് ഫോർ ട്രാൻസിലേഷൻ ആന്റ് ഇൻറർനാഷനൽ അണ്ടർസ്റ്റാൻറിങ്’ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപനം നടന്നത്. ചടങ്ങിൽ ശൈഖ് ഥാനി ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനിയും ചടങ്ങില്‍ പങ്കെടുത്തു.
വിവിധ ഭാഷകളില്‍ നിന്നായി മൊത്തം 21 പേരാണ് അവാര്‍ഡുകള്‍ സ്വന്തമാക്കിയത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ അടങ്ങിയ ജൂറിയാണ് പുരസ്കാരജേതാക്കളെ തെരഞ്ഞെടുത്തത്. വിവിധ ദേശങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുക, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുക, പരിഭാഷപോലെയുള്ള ക്രിയാത്മക പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ശൈഖ് ഹമദ് അന്താരാഷ്ട്ര പരിഭാഷാ അവാർഡ് നൽകുന്നത്.
Recent News

റാസിഖ് റഹീമിന്റെ തടവറക്കാലത്തിന്റെ പ്രകാശനം

അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തിൽ പുസ്തകത്തിൻ്റെ കവർ റിലീസ് ചെയ്യുകയാണ്

സ്വന്തം പൗര ജനത്തോട് പടയ്ക്കിറങ്ങുന്ന അധികാരം - പി.ടി. കുഞ്ഞാലി

സ്വർഗം തുറക്കുന്ന റമദാൻ

കേരള നിയമസഭ അന്തർദേശീയ പുസ്തക മേളയിലെ ഐ പി എച്ച് സ്റ്റാൾ പ്രശസ്ത എഴുത്തുകാരി നിർമ്മലാ ജയിംസ് ഉദ്ഘാടനം ചെയ്യുന്നു

ശിഹാബുദ്ദീൻ ആരാമ്പ്രം രചിച്ച നളന്ദയും ബഖ്തിയാൽ ഖൽ ജിയും എന്ന കൃതി മുക്കം എം എ എം ഒ കോളേജിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയതപ്പോൾ

റമദാൻ പുസ്തകമേള
