സവിശേഷതകൾ ഏറെയുള്ള ഇസലാമിക് പാരന്റ്റിംഗ് പൊതുസമൂഹത്തിന് പരിചിതമായ ഭാഷയിൽ അവതരി പ്പിക്കാനായാൽ അറിവിൻ്റെ മണ്ഡലം ഏറെ വികസിക്കു കയും സമൂഹ സൃഷ്ടി കൂടുതൽ ആരോഗ്യകരമായിത്തീ രുകയും ചെയ്യും. അതിനുള്ള എളിയ ശ്രമമാണ് ഈ പുസ്‌തകം.
ഇസ്ലാമിക് പാരന്റ്റിംഗിൻ്റെ പ്രധാന ഊന്നലുകൾ ഈ പുസ്‌തകം ഉൾക്കൊള്ളുന്നുണ്ട്. ഇണയെ കണ്ടെത്തുന്ന തു മുതൽ മക്കളുടെ കരിയർ വരെയുള്ള ജീവിത കാര്യ ങ്ങൾ ശ്രദ്ധേയമായ തലക്കെട്ടുകളോടെ അവതരിപ്പിച്ചി രിക്കുന്നു.
കുടുംബജീവിതം ആരംഭിച്ചവർക്കും അതിനെക്കുറിച്ച് ആലോചിക്കുന്നവർക്കും പരിശീലകർക്കുമെല്ലാം പല തരത്തിൽ ഉപകാരപ്പെടുന്ന കൃതിയാണിത്.