ഇസ്രയേല് ഫലസ്തീനില്‍ നടത്തുന്ന കൊടുംക്രൂരതകള്‍ കണ്ടില്ലെന്നു നടിക്കുകയോ മറച്ചുവെയ്ക്കുകയോ ചെയ്യുന്ന ആഗോളകാപട്യങ്ങള്‍ക്ക് നേരെയുള്ള ചൂണ്ടുവിരലാണ് ഡോ. ആങ് സ്വീ ചായ് യുടെ From Beirut to Jerusalem. ഫലസ്തീന്‍ ബാലന്‍ ഇസ്രയേല്‍ ടാങ്കിനു നേര്‍ക്ക് കല്ലെറിയുന്നത് മഹാഅപരാധമായി നാലുകോളം വാര്‍ത്തയാക്കുകയും നൂറോ അതിലധികമോ കുഞ്ഞുങ്ങളെ ഇസ്രയേല്‍ ബോംബിട്ട് കൊല്ലുന്നത് ഒറ്റക്കോളത്തിലൊതുക്കുകയും ചെയ്യുന്ന മാധ്യമജീര്‍ണതകളുടെ കാലത്ത് ഫലസ്തീനികളുടെ പ്രശ്നത്തെ ഒരു മനുഷ്യാവകാശ പ്രശ്നമെന്ന നിലക്ക് സംബോധന ചെയ്യുന്ന ഈ പുസ്തകം മലയാളത്തിലേക്ക് മൊഴി മാറ്റിയിരിക്കുന്നത് അബ്ദുല്ല മണിമയാണ്. ജറുസലേം, കുടിയിറക്കപ്പെട്ടവന്റെ മേല്‍വിലാസം എന്ന പുസ്തകത്തിന്റെ വായന ഒരു നടുക്കമായി, ഉള്‍ക്കിടിലമായി ദീര്‍ഘകാലം നമ്മെ പിന്തുടരുമെന്നുറപ്പാണ്. ചോര മരവിച്ചുപോകുന്ന വിവരണം. എത്ര ചോരപ്പാടങ്ങള്‍ മറന്നാണ് ലോകം സമാധാനത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് ആങ് സ്വീ ചായ് നമ്മെ ബോധ്യപ്പെടുത്തും.
ജറുസലേം കുടിയിറക്കപ്പെട്ടവന്റെ മേൽവിലാസം
(0)
ratings
ISBN :
0
₹252
₹280
Author : |
---|
Category : Common Subjects |
Publisher : IPB Books |
Translator :Abdulla Manima |
ഇസ്രയേല്‍ ഫലസ്തീനില്‍ നടത്തുന്ന കൊടുംക്രൂരതകള്‍ കണ്ടില്ലെന്നു നടിക്കുകയോ മറച്ചുവെയ്ക്കുകയോ ചെയ്യുന്ന ആഗോളകാപട്യങ്ങള്‍ക്ക് നേരെയുള്ള ചൂണ്ടുവിരലാണ് ഡോ. ആങ് സ്വീ ചായ് യുടെ From Beirut to Jerusalem. ഫലസ്തീന്‍ ബാലന്‍ ഇസ്രയേല്...