ഖുർആനും നമ്മുടെ സമൂഹവും

 1. home
 2. Products
 3. ഖുർആനും നമ്മുടെ സമൂഹവും
10 % off
image description
₹ 216 ₹ 240
 • Status: In Stock
- +
Add To Cart
sale

ഖുർആനും നമ്മുടെ സമൂഹവും

By: M S A Rasack

വിദ്യാഭ്യാസം, സംവരണം, ഇന്ത്യൻ സംസ്കാരം, മതവും മതനിരപേക്ഷതയും, മതനിരപേക്ഷതയും ന്യൂനപക്ഷങ്ങളും, കേരളത്തിലെ ഊർജപ്രതിസന്ധിയും ആണവനിലയവും, അഭിപ്രായസ്വാതന്ത്ര്യം ഇസ്ലാമിൽ, ശരീഅത്ത് ഇന്ത്യയിൽ, ന്യൂനപക്ഷകർമശാസ്ത്രം, ഖുർആനും നമ്മുടെ സമൂഹവും, അന്ധവിശ്വാസങ്ങളുടെ സ്വാധീനം തുടങ്ങിയ വിഷയങ്ങൾ അധികരിച്ചുള്ള ലേഖനങ്ങൾ, സ്ത്രീകളും മൂടുപടവും (നിഖാബ്), സ്ത്രീകൾ കുടുംബത്തിലും സമൂഹത്തിലും എന്നീ ശീര്ഷകത്തിൽ ഷെയ്ഖ് മുഹമ്മദുൽ ഗസ്സാലിയുടെയും ഹിന്ദു-ബുദ്ധ-ജൈന-സിഖ് മതാചാരങ്ങൾ ഇന്ത്യൻ നിയമവ്യവസ്ഥയിൽ എന്ന വിഷയത്തിൽ ഡോ. താഹിർ മഹ്മൂദിൻറെയും ലേഖനങ്ങളുടെ വിവർത്തനം, ഡോ. മുഹ്‌യിദ്ദീൻ ആലുവായ്, കെ. മൊയ്‌തു മൗലവി, കെ.പി. ഹസൻ ഹാജി (ജെ.ഡി.ടി) എന്നിവരുടെ ഹജ്ജനുഭവങ്ങളുടെ കേട്ടെഴുത്ത്. എം.പി. വീരേന്ദ്രകുമാറുമായി നടത്തിയ അഭിമുഖസംഭാഷണത്തിൻറെ കേട്ടെഴുത്ത് (ഹൈന്ദവ ഫാഷിസത്തിൻറെ ദംശനമേറ്റ ഇന്ത്യൻ മുസ്ലിംകൾ), ഇസ്ലാമിക പ്രവർത്തനവും കലാ-സാഹിത്യമാധ്യമങ്ങളും എന്ന വിഷയത്തിൽ ശൈഖ് മുഹമ്മദ്‌ കാരക്കുന്ന് നടത്തിയ പ്രഭാഷണത്തിൻറെ ലേഖനാവിഷ്കാരം, ചരിത്ര പഠനത്തിന് ഒരാമുഖം, ഇന്ത്യൻ മുസ്ലിംകളും സ്വാതന്ത്ര്യസമരവും, ചരിത്രവും തത്വശാസ്ത്രവും ഇസ്ലാമിക ചരിത്രരചനയുടെ മൂലശില എന്നീ ശീര്ഷകങ്ങളിൽ യഥാക്രമം, ഡോ. എം.ജി.എസ്സ്. നാരായണൻ, പ്രൊഫ. കമാൽ പാഷ, പ്രൊഫ. പി.കെ. മുഹമ്മദ് അലി, ഒ. അബ്‌ദുർറഹ്‌മാൻ, എന്നിവർ ശാന്തപുരം ഇസ്‌ലാമിയ്യ കോളേജിൽ നടന്ന ചരിത്ര സെമിനാറിൽ നടത്തിയ പ്രഭാഷണങ്ങളുടെ ലേഖനവിഷ്കാരം, പുസ്തക പരിചയം, അനുസ്മരണം എന്നിങ്ങനെ പഠനാർഹമായ ലേഖനങ്ങളുടെയും വിവർത്തനങ്ങളുടെയും കേട്ടെഴുത്തിൻറെയും പ്രഭാഷണങ്ങളുടെ ലേഖനാവിഷ്കാരവുമാണീ കൃതിയിൽ സമാഹരിച്ചിട്ടുള്ളത്. മാധ്യമം, പ്രബോധനം, യുവസരണീ തുടങ്ങിയ ആനുകാലികങ്ങളിൽ വിവിധ കാലഘട്ടങ്ങളിൽ ഗ്രന്ഥകാരൻ പ്രസിദ്ധികരിച്ചവയാണിതെല്ലാം. ഏറെ കാലികപ്രസക്തിയുള്ള പഠനങ്ങളാണിവ.Product Description

 • Bookഖുർആനും നമ്മുടെ സമൂഹവും
 • AuthorM S A Rasack
 • CategoryIslamic Studies
 • Publishing Date
 • Pages:248pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added