എന്താണ് ശരീഅത്ത് ?

  1. home
  2. Products
  3. എന്താണ് ശരീഅത്ത് ?
0 % off
image description
₹ 55 ₹ 55
  • Status: In Stock
- +
Add To Cart
sale

എന്താണ് ശരീഅത്ത് ?

By: Muhammed Azad
  • Translator:Ashraf Keezhuparamp

വൈവിധ്യമാര്‍ന്ന വ്യാഖ്യാന കൂമ്പാരങ്ങള്‍ക്കിടയിലെവിടെയോ മറഞ്ഞുകിടക്കുകയാണ് യഥാര്‍ഥ ഇസ്‌ലാമിക നിയമവ്യവസ്ഥ. ഫിഖ്ഹ് കൃതികളുടെ ആധിക്യം കാരണം ഖുര്‍ആനും നബിചര്യയും രൂപം കൊടുത്ത ശുദ്ധ ശരീഅത്ത് പൂര്‍ണമായും തമസ്‌കരിക്കപ്പെടുന്ന അവസ്ഥയാണിന്ന്. കര്‍മ്മശാസ്ത്ര നിയമശാസ്ത്ര വ്യാഖ്യാനസമാഹാരങ്ങളില്‍ കാണുന്ന കാര്യങ്ങള്‍ ഒന്നടങ്കം ഇസ്‌ലാമിക ശരീഅത്തിന്റെ അനിവാര്യമായ ഭാഗം തെന്നെയാണ് എന്ന് ജനം ധരിച്ചുവശാകാന്‍ മാത്രം ശരീഅത്തിനെ സംബന്ധിച്ച സങ്കല്‍പം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. അതിസങ്കീര്‍ണമായ ഈ വ്യാഖ്യാനക്കുരുക്കുകളില്‍ നിന്ന് ഇസ്‌ലാമിക ശരീഅത്തിനെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ മുസ്‌ലിംകള്‍ അവരുടെ പ്രയാണപഥങ്ങളിലൊക്കെയും മഹാവങ്കത്തരങ്ങള്‍ വരുത്തിത്തീര്‍ക്കുമെന്ന് കഴിഞ്ഞ നൂറ്റാണ്ടിലെ പ്രശസ്ത ചിന്തകനായിരുന്ന ഗ്രന്ഥകര്‍ത്താവ് സമര്‍ത്ഥിക്കുന്നു. മുഹമ്മദ് അസദിന്റെ “ദിസ് ലോ ഓഫ് അവേഴ്‌സ് ആന്റ് അദര്‍ എസ്സേയ്‌സ് “എന്ന കൃതിയിയില്‍ നിന്നെടുത്തതാണ് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട ഈ പ്രബന്ധം. പ്രമുഖ ഇസ്‌ലാമിക ഗ്രന്ഥകാരനായ ടി.കെ. ഉബൈദിന്റെ പണ്ഡിതോചിതമായ മുഖവുര ഇതിനെ കേരളീയ പശ്ചാത്തലത്തോട് ഇണക്കിച്ചേര്‍ക്കുന്നു.



Product Description

  • Bookഎന്താണ് ശരീഅത്ത് ?
  • AuthorMuhammed Azad
  • CategoryIslamic Studies
  • Publishing Date
  • Pages:64pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added