MUKHADHIMA
- Translator:Prof. K.P Kamaludheen
“മുഖദ്ദിമ” (ആമുഖം) എന്ന് നാം വിളിക്കുന്ന ഗ്രന്ഥം , യഥാർത്ഥത്തിൽ ഉൾക്കൊളുന്നത് ഇബ്നു ഖൽദൂൻറെ അസ്സൽ മുഖവുരയും അദ്ദേഹം രചിച്ച ആഗോള ചരിത്രത്തിന്റെ (കിതാബുൽ ഇബർ) ഒന്നാം ഭാഗവുമാണ്. മനുഷ്യ സമൂഹത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ഘടനയിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ മാതൃക കണ്ടുപിടിക്കുവാൻ ഒരു ചരിത്രകാരൻ നടത്തുന്ന ഏറ്റവും പ്രഥമമായ പ്രയത്നം ആയി അതിനെ കണക്കാക്കാം. സമീപനത്തിൽ യുക്തി ഭദ്രവും ക്രമീകരണത്തിൽ അപഗ്രഥനാത്മകവും വിശദീകരണങ്ങളിൽ വിജ്ഞാനകോശ തുല്യവും ആയ ഈ കൃതി പരമ്പരാഗത ചരിത്ര ശാസ്ത്ര സങ്കേത കങ്ങളെ ഏതാണ്ട് പൂർണമായും കയ്യൊഴിയുന്ന രീതിയാണ് പ്രതിനിധാനം ചെയ്യുന്നത്. മാമൂൽ പ്രകാരമുള്ള വിഭാവനകളും പറഞ്ഞു പഴകിയ പ്രയോഗങ്ങളും തിരസ്കരിച്ച് സംഭവങ്ങളുടെ കാലാനുസൃതമായ വിവരണങ്ങൾക്കപ്പുറം ചരിത്രത്തിന് ഒരു വ്യാഖ്യാനം. ഒരു ചരിത്ര തത്വദർശനം. മൂലകൃതിയിൽ നിന്ന് നേരിട്ടുള്ള മലയാള പരിഭാഷ. മനോഹരമായി വിവർത്തനം ചെയ്തത് പണ്ഡിതനും വാഗ്മിയും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ.കെ.പി. കമാലുദ്ദീൻ .
Product Description
- BookMUKHADHIMA
- AuthorIbn Khaldun
- CategoryHistory
- Publishing Date2022-04-10
- Pages:800pages
- ISBN
- Binding
- LanguangeMalayalam