News & Articles

  1. home
  2. news
  3. ഐ പി എച്ച് പുസ്തക മേളക്ക് നാളെ തുടക്കം
image description

ഐ പി എച്ച് പുസ്തക മേളക്ക് നാളെ തുടക്കം

കോഴിക്കോട് -ഫെബ്രവരി 9 മുതൽ 12 വരെ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഐ പി എച്ച് പുസ്തക മേള നാളെ 4.30 ന് മീഡിയാവൺ എഡിറ്റർ പ്രമോദ് രാമൻ ഉൽഘാടനം ചെയ്യും .ഇമാം ഗസ്സാലിയുടെ ഇഹ് യാ ഉലൂമിദ്ദീൻ പ്രഥമ വാല്യത്തിൻ്റെ പ്രകാശനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും.അലിയാർ ഖാസിമി,കുഞ്ഞിമുഹമ്മദ് പറപ്പൂർ, വിടി അബ്ദുല്ലക്കോയ  തങ്ങൾ,പ്രൊഫസർ കെ പി കമാലുദ്ദീൻ ഡോ കൂട്ടിൽ മുഹമ്മദലി,ഫൈസൽ പൈങ്ങോട്ടായി,കെ ടി ഹുസൈൻ പങ്കെടുക്കും. രാത്രി 7 മണിക്ക് സാഹിത്യവും സംസ്കാരവും എന്ന വിഷയത്തിൽ കൽപറ്റ നാരായണൻ പ്രഭാഷണം നിർവഹിക്കും .   10  ന്  ( വെള്ളി)  വെകുന്നേരം മലയാളത്തിലെ ഇസ് ലാമിക വായന ചിരിത്രം വർത്തമാനം ഭാവി എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും മുസ്തഫ  തൻവീർ,അശ് റഫ് കീഴുപറമ്പ്,  ഡോക്റ്റർ ജമീൽ അഹ് മ്മദ്,മോയിൻ മലയമ്മ, ഷമീർ കെ എസ്   പങ്കെടുക്കും. രാത്രി 7 മണിക്ക് അൽഗരിതങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ അംജദലി ഇ എം പ്രഭാഷണം നടത്തും. 11,ന് ( ശനി) വൈകുന്നേരം,ഹിന്ദുത്വ ഫാസിസം ഇന്ത്യ അതിജീവിക്കുമോ എന്ന വിഷയത്തിൽ സംവാദം നടക്കും,  കെ ഇ എൻ, ഒ അബ്ദുർറഹ് മാൻ റസാഖ് പാലേരി ,അഡ്വാക്കറ്റ് ഫൈസൽ ബാബു, ബാബു രാജ് ഭഗവതി ഡോ എ എ ഹലീം പങ്കെടുക്കും 7 മണിക്ക് ഇസ് ലാമിക ചിന്തയിലെ നൂതന പ്രവണതകൾ എന്ന വിഷയത്തിൽ ഡോക്ടർ പി കെ സാദിഖ് പ്രഭാഷണം നടത്തും. ടി ശാകിർ അധ്യക്ഷത വഹിക്കും 12 ന്( ഞായർ) വൈകുന്നേരം മതം ലിബറലിസം,നാസ്തികത എന്ന വിഷയത്തിൽ ചർച്ച നടക്കും വി എ കബീർ, ടി മുഹമ്മദ് പി റുക്സാന ഡോ അബ്ദുല്ല ബാസിൽ,ഡോ മുഹമ്മദ് നജീബ് പങ്കെടുക്കും .ഇഹ് യാ ഉലൂമിദ്ദീൻ അടക്കം ഏഴ് പുതിയ പുസ്തകങ്ങൾ മേളയിൽ പ്രകാശനം ചെയ്യും  ഐ പി എച്ച് പുസ്തകങ്ങളെ കൂടാതെ കേരളത്തിന് അകത്തും പുറത്തുമുള്ള പ്രമുഖ പ്രസാധനാലയങ്ങളുടെ പുസ്തകങ്ങളും മേളയിൽ വിൽപനക്ക് സജ്ജമാക്കിയിട്ടുണ്ട്.പുസ്തക വിൽപന എല്ലാ ദീവസവും രാവിലെ 9 മണി മുതൽ രാത്രി 8.30 വരെ ഉണ്ടായിരിക്കും