1921 രേഖാവലി

(0) ratings ISBN : 978-93-91899-41-7

1440

₹1600

10% Off
Author : എ.ടി. യൂസുഫലി
Category : Malabar Rebellion
Publisher : IPH Books

1921: അദമ്യമായ സ്വാതന്ത്ര്യ വാഞ്ഛ‌യാൽ വൈദേശികാധിപത്യത്തോട് സമരസപ്പെടാനോ സന്ധി ചെയ്യാനോ സന്നദ്ധമല്ലാത്ത ഒരു ജനത നടത്തിയ ഐതിഹാസികമായ വിമോചനപ്പോരാട്ടത്തിൻ്റെ ഇരമ്പുന്ന ചരിത്രമാണിത്. സ്വാതന്ത്ര്യ സമരത്തോട് കൊളോനിയൽ ഭരണകൂടം സ്വീകരിച്ച സമാനതകളില...

Add to Wishlist

1921: അദമ്യമായ സ്വാതന്ത്ര്യ വാഞ്ഛ‌യാൽ വൈദേശികാധിപത്യത്തോട് സമരസപ്പെടാനോ സന്ധി ചെയ്യാനോ സന്നദ്ധമല്ലാത്ത ഒരു ജനത നടത്തിയ ഐതിഹാസികമായ വിമോചനപ്പോരാട്ടത്തിൻ്റെ ഇരമ്പുന്ന ചരിത്രമാണിത്. സ്വാതന്ത്ര്യ സമരത്തോട് കൊളോനിയൽ ഭരണകൂടം സ്വീകരിച്ച സമാനതകളില്ലാത്ത (ക്രൂരതകളുടെ തെളിഞ്ഞ സാക്ഷ്യങ്ങൾ ഇതിലുണ്ട്. ദീർഘവും സഹന ഭരിതവുമായ ഈ ത്യാഗ കാലവുമായി ബന്ധപ്പെട്ട് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അപൂർവ ചരിത്രരേഖകളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡൻസിക്ക് കീഴിൽ മലബാറിൽ നിലനിന്നിരുന്ന ഭരണസംവിധാനത്തിന്റെ വിവിധ വകുപ്പുകളിൽ ഔദ്യോഗിക രേഖകളായി സൂക്ഷിച്ച പ്രമാണങ്ങളിലൂടെ വർഷങ്ങളോളം പരതിയാണിതത്രയും കണ്ടെത്തിയത്. 1921ൽ ബ്രിട്ടീഷ് കോളനിപ്പ നടത്തിയ ക്രൂരമായ നരനായാട്ടിൻ്റെ നേർസാക്ഷ്യങ്ങളാണ് ഈ രേഖകളത്രയും. അവയിലൂടെ കടന്നു പോകുമ്പോൾ കാരുണ്യത്തിൻ്റെ അംശം ലേശമുള്ളവരുടെയെല്ലാം ഇടനെഞ്ച് പൊട്ടും, ഒരു നിമിഷമവർ സ്‌തബ്ദരാവും...

ഒരു നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച 'യോഗക്ഷേമം' വാരിക 1921ലെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത‌തിൽ നിന്നും ഏതാനും ഭാഗങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 1921ൽ മലബാറിലുണ്ടായ സാമ്രാജ്യത്യ അധിനിവേശ വിരുദ്ധ പോരാട്ടത്തിൽ ഹിന്ദു-മുസ്‌ലിം ജനത പുലർത്തിയ സാമുദായിക സഹവർത്തിത്വത്തിൻ്റെ ചാരുതയാർന്ന ദൃശ്യങ്ങളും ഈ കൃതിയിലുണ്ട്. മലബാർ വിമോചന സമര ചരിത്രരചനകളിൽ സമാനതകളില്ലാത്ത കൃതി തന്നെയാണിത്. ഇതുവരെയായി വെളിച്ചം കാണാത്ത നിരവധി രേഖകൾ, എഴുത്തുകൾ. തീർച്ചയായും സാമ്പ്രദായിക ചരിത്രരചനാ രീതികളിൽ നിന്ന് ഏറെ വേറിട്ടുനിൽക്കുന്ന ഈ കൃതി ചരിത്രാന്വേഷികൾക്കും അധ്യാപകർക്കും ഗവേഷകർക്കും ചലചിത്ര പ്രവർത്തകർക്കും ഒപ്പം സാധാരണക്കാർക്കും വലിയ മുതൽക്കൂട്ടാണ്.

Book 1921 രേഖാവലി
Author എ.ടി. യൂസുഫലി
Category: Malabar Rebellion
Publisher: IPH Books
Publishing Date: 25-09-2024
Pages 585 pages
ISBN: 978-93-91899-41-7
Binding: Paper Back
Languange: Malayalam
WhatsApp