1987, രാമജന്മഭൂമി പ്രക്ഷോഭം ശക്തിയാർജിച്ചുവരുന്ന സമയം. രാജസ്ഥാനിലെ ഒരു കുഗ്രാമത്തിൽനിന്നുള്ള ആ പതിമൂന്നു വയസ്സുകാരൻ രാഷ്ട്രീയ സ്വയംസേവക് സംഘിൽ ചേരുന്നു. അയിത്തജാതിക്കാരനായിട്ടുകൂടി, സംഘത്തിന്റെ കാര്യവാഹക് സ്ഥാനത്തേക്കുള്ള അവന്റെ വളർച്ച പെട്ടെന്നായിരുന്നു. 1992 ൽ ബാബരി ധ്വംസിക്കപ്പെടുന്നതിന്റെ തൊട്ടുമുമ്പുവരെ, ഭിൽവാരയിലെ ജില്ലാ കാര്യാലയ പ്രമുഖായിരുന്നു അവൻ. ഒരൊറ്റ മുസ്ലിമിനെയും കണ്ടിട്ടില്ലെങ്കിലും സാവേശം അവരെ വെറുക്കുന്നുണ്ടവൻ. കർസേവക്ക് തയ്യാറായി. 'മുല്ലായം സിംഗിനെ പരിഹസിച്ചു. കലാപത്തിൽ പങ്കുചേർന്നു. ജയിലിലടക്കപ്പെട്ടു. ആമൂലാഗ്രം ഹിന്ദുത്വം ഗ്രസിച്ചുകഴിഞ്ഞിരുന്നു അവനെ. ഹിന്ദുരാഷ്ട്രസംസ്ഥാപനത്തിനായി ജീവൻ എടുക്കാനും ഒടുക്കാനും തയ്യാർ. എന്നിട്ടും, ഒരു നിർണായക നിമിഷത്തിൽ, അധഃസ്ഥിതൻ തന്നെ താനെന്നവൻ തിരിച്ചറിയുന്നു. തിരിഞ്ഞുനടക്കാനാരംഭിക്കുന്നു. I Could Not Be Hindu എന്ന പേരിൽ നിവേദിതാ മേനോൻ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഭവർ ഘവൻഷിയുടെ ഓർമക്കുറിപ്പുകളാണിവ. ആർ.എസ്.എസിന്റെ ഹിന്ദുരാഷ്ട്രത്തിൽ ദലിതന്റെ ഇടം ഇതിൽ തെളിഞ്ഞുവരുന്നു
എനിക്ക് ഹിന്ദുവാകാൻ കഴിഞ്ഞില്ല
(0)
ratings
ISBN :
978-93-92115-30-1
₹270
₹300
Author : |
---|
Category : Biography |
Publisher : BOOK Plus |
Translator :Anees Kambalakkad |
1987, രാമജന്മഭൂമി പ്രക്ഷോഭം ശക്തിയാർജിച്ചുവരുന്ന സമയം. രാജസ്ഥാനിലെ ഒരു കുഗ്രാമത്തിൽനിന്നുള്ള ആ പതിമൂന്നു വയസ്സുകാരൻ രാഷ്ട്രീയ സ്വയംസേവക് സംഘിൽ ചേരുന്നു. അയിത്തജാതിക്കാരനായിട്ടുകൂടി, സംഘത്തിന്റെ കാര്യവാഹക് സ്ഥാനത്തേക്കുള്ള അവന്റെ വളർച്ച പെട്ടെന്...