മത പണ്ഡിതനും എഴുത്തുകാരനും ബഹുഭാഷാ വിദഗ്ധനുമായിരുന്ന എം.വി. മുഹമ്മദ് സലീം മൗലവിയുടെ കര്‍മമണ്ഡലം ബഹുമുഖമായതിനാല്‍ വളരെ കുറച്ച് മാത്രമേ അദ്ദേഹം എഴുതിയിട്ടുള്ളൂ. എങ്കിലും എഴുതിയവ മൗലിക ചിന്ത കൊണ്ടും വൈജ്ഞാനികമായ ആഴം കൊണ്ടും ശ്രദ്ധേയമാണ്. ഖുര്‍ആന്‍, സാമ്പത്തിക ശാസ്ത്രം, ഇബാദത്ത് തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹത്തിന് പ്രത്യേകം അവഗാഹമുണ്ടായിരുന്നു. അദ്ദേഹം പലപ്പോഴായി എഴുതിയ ലേഖനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയുടെ സമാഹാരമാണ് ഈ പുസ്തകം.