ചെയ്തുതീർക്കേണ്ട പണികളുടെ പട്ടികയിൽ എല്ലാം ചെയ്‌തുതീർക്കാൻ ആർക്കും സമയം ഉണ്ടാവില്ല. എല്ലാ പണികളും ചെയ്യാൻ വിജയികൾ ശ്രമിക്കുകയില്ല. പ്രധാനപ്പെട്ട പണികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവ മുഴുമിപ്പിക്കാൻ അവർ പഠിക്കുന്നു. അവർ തവളക ളെ തിന്നുന്നു.
ദിവസേന രാവിലെ ആദ്യം ഒരു തവളയെ തിന്നാൽ, ദിവസം മുഴുവൻ ചെയ്യേണ്ട കാര്യ ങ്ങളിൽ ഏറ്റവും മോശം കാര്യം ചെയ്‌തുതീർത്തെന്ന സമാധാനം നിങ്ങൾക്കുണ്ടാകും എന്നൊരു പഴഞ്ചൊല്ലുണ്ട്. ട്രേസിയെ സംബന്ധിച്ചിടത്തോളം, തവളയെ തിന്നുക എന്നാൽ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന പണി എന്നാണ് അർത്ഥം. അത് കഴിഞ്ഞാൽ നിങ്ങളു ടെ ജീവിതം ഏറ്റവും സുഗമമായി. ഓരോ ദിവസത്തെയും പരിപാടികൾ ശരിയായി ക്രമ പ്പെടുത്തി. ഏറ്റവും നിർണ്ണായകമായ പണികളിൽ ശ്രദ്ധിച്ച് അവ ചെയ്തുതീർക്കേണ്ടത് എങ്ങനെ എന്ന് ആ തവളയെ തിന്ന്?' നിങ്ങൾക്ക് കാണിച്ചുതരുന്നു.
മുഴുവനായും പരിശോധിച്ച് പരിഷ്കരിച്ച ഈ പതിപ്പിൽ ട്രേസി രണ്ട് അദ്ധ്യായങ്ങൾ കൂട്ടി ച്ചേർത്തിട്ടുണ്ട്. പ്രാധാന്യമില്ലാത്ത പണികൾ മാറ്റിവെച്ച് ഏറ്റവും പ്രധാനപ്പെട്ടവയെക്കുറിച്ച് നിങ്ങളെ ഓർമ്മിപ്പിക്കാൻ ടെക്നോളജി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആദ്യത്തെ അദ്ധ്യായം പറഞ്ഞുതരുന്നു. ഏകാഗ്രതയെ ഭഞ്ജിക്കുന്ന, ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഘടക ങ്ങൾ - ഇലക്ട്രോണികവും അല്ലാത്തവയും - ഏറെയുള്ള ഇക്കാലത്ത് ശ്രദ്ധ എങ്ങനെ കേന്ദ്രീകരിക്കാമെന്നതാണ് രണ്ടാമത്തെ അദ്ധ്യായം.
ഒരു കാര്യത്തിന് മാത്രം മാറ്റമില്ല: സമയമാനേജ്‌മെൻ്റിൽ ഏറ്റവും പ്രധാനം എന്താണെന്ന് ബ്രയൻ ട്രേസി നിർണ്ണയിക്കുന്നു; തീരുമാനം, അച്ചടക്കം, നിശ്ചയദാർഢ്യം, ജീവിതംതന്നെ മാറ്റിമറിക്കുന്ന ഈ പുസ്തകം നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പണികളിൽ ഏറ്റവും കൂടുതൽ ഇന്ന് തന്നെ തീർക്കുവാൻ സഹായിക്കും.