ഇബ്നു ബത്തൂത്തയുടെ കള്ളക്കഥകൾ

  1. home
  2. Products
  3. ഇബ്നു ബത്തൂത്തയുടെ കള്ളക്കഥകൾ
10 % off
image description
₹ 90 ₹ 100
  • Status: In Stock
- +
Add To Cart
sale

ഇബ്നു ബത്തൂത്തയുടെ കള്ളക്കഥകൾ

By: Dr. C K Kareem

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ ഏറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തന്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും ഡൽഹിയിലെ ജനങ്ങളെ മുഴുക്കെയും പുതിയ തലസ്ഥാനത്തേക്ക് നിർബന്ധപൂർവ്വം പറഞ്ഞയച്ചു എന്നതുമാണ്. ഈ കഥക്ക് ഭാരതീയ ചരിത്രത്തിൽ സാർവത്രികമായ അംഗീകാരം ലഭിച്ചുവെന്നതുതന്നെ എത്രമാത്രം ഇത് ജനങ്ങളുടെ മനസ്സിലേക്ക് മാഞ്ഞുപോകാത്തവിധം കടത്തിവിട്ടിരിക്കുന്നുവെന്നതിന് മതിയായ തെളിവാണ്. ഇതിന്റെ ഫലമായി, അഗാധരജ്ഞരല്ലാത്ത ആധുനികരായ ചരിത്രകാരന്മാരൊക്കെയും സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്ക് ഭ്രാന്തനായിരുന്നുവെന്ന എൽഫിൻ സ്റ്റോണിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാണ്. പ്രമാദമായ ഈ ചരിത്രവങ്കത്തം യാദൃശ്ചികമായി കടന്നുകൂടിയതല്ല. ഇന്ത്യയെ വിഭജിച്ചു ഭരിക്കുക എന്ന തന്ത്രത്തിന് ഇന്ധനം പകരുന്നതിനായി ഇംഗ്ലീഷ് ചരിത്രകാരന്മാർ തേടിനടന്നത് മതഭ്രാന്തനും വിഷയലമ്പടനും പെരും നുണയനുമായ ഇബ്നു ബത്തൂത്തയുടെ കിതാബുർറാഹില എന്ന ശീർഷകത്തിൽ അറിയപ്പെടുന്ന കെട്ടുകഥകളിൽ നിന്ന് അവർക്ക് ലഭ്യമായപ്പോൾ അവരത് ശരിക്കും മുതലെടുത്തതിന്റെ ഫലമാണിത്. ‘സിന്ധുബാദിന്റെ യാത്രകളി’ലെ അയഥാർത്ഥമായ കഥാഖ്യാനങ്ങളേക്കാൾ ഒട്ടും വാസ്തവമല്ല ഇബ്നു ബത്തൂത്തയുടെ കൃതിയിലെ കോരിത്തരിപ്പിക്കുന്ന പല പരാമർശങ്ങളുമെന്ന് ചരിത്രവസ്തുതകളുടെ തന്നെ വെള്ളിവെളിച്ചത്തിൽ പ്രശസ്ത ചരിത്രകാരൻ നിഷ്’പ്രയാസം തെളിയിക്കുന്നു.



Product Description

  • Bookഇബ്നു ബത്തൂത്തയുടെ കള്ളക്കഥകൾ
  • AuthorDr. C K Kareem
  • CategoryHistory
  • Publishing Date
  • Pages:128pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added