ആത്മീയതയുടെ പൊരുള്‍

  1. home
  2. Products
  3. ആത്മീയതയുടെ പൊരുള്‍
0 % off
image description
₹ 45 ₹ 45
  • Status: In Stock
- +
Add To Cart
sale

ആത്മീയതയുടെ പൊരുള്‍

By: Jamal Malappuram

ഒന്നിലധികം ഹജ്ജ് ചെയ്യുന്ന ധനാഢ്യന്‍മാരുടെ കാര്യം തന്നെ എടുക്കുക. ഇത്തരം ധനാഢ്യന്‍മാര്‍ രണ്ടാമത്തെ ഹജ്ജിന് ചെലവിടുന്ന സംഖ്യ സാധു ജനപരിപാലനത്തില്‍ വ്യയം ചെയ്യുന്നതാണുചിതമെന്ന് ‘ഫഹ്മീഹുവൈദിയും ‘ഡോ. ഖര്‍ദാവിയും മറ്റും പറയുമ്പോള്‍ മറ്റൊരു ഇസ്‌ലാമിക ചിന്തകനായ ‘ത്വാരിഖുല്‍ ബിശരി’ ഇതിന്റെ മറുവശം ചൂണ്ടിക്കാണിക്കുന്നതും ശ്രദ്ധേയമാണ്. നിരന്തരം ബിസിനസ് കാര്യങ്ങളില്‍ വ്യാപരിക്കുന്ന ഈ സമ്പന്ന വര്‍ഗ്ഗം, സാമൂഹ്യ സേവനത്തില്‍കൂടി പങ്കാളിത്വം വഹിക്കുന്നുണ്ടെങ്കില്‍ തങ്ങളുടെ ആത്മീയ ദാഹശമനത്തിന് കൊല്ലത്തിലൊരിക്കല്‍ തീര്‍ത്ഥാടനത്തിന് പോവുന്നതിന് എന്ത് തടസ്സം പറയണമെന്നാണ് അദ്ദേഹം ചോദിക്കുന്നത് വ്യക്തി സാപേക്ഷവും സാഹചര്യ ബന്ധിതവുമാണ് വിഷയമെന്നതാണ് ഇതിന്റെ പൊരുള്‍. ജിഹാദിന് ഇറങ്ങിപ്പുറപ്പെട്ട വ്യക്തിയോട് വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കലാണ് നിന്റെ ജിഹാദ് എന്ന് പ്രവാചകന്‍ ഉപദേശിച്ചത് ഇപ്പറഞ്ഞതിന്റെ നിദര്‍ശനമാകുന്നു. വിശ്വാസി വിവേചനബുദ്ധിയുളളവനായിരിക്കണമെന്ന് സാരം. ഈ ലേഖനസമാഹാരത്തിന്റെ സാരാംശവും അതു തന്നെയാണ്.



Product Description

  • Bookആത്മീയതയുടെ പൊരുള്‍
  • AuthorJamal Malappuram
  • CategoryIslamic Studies
  • Publishing Date
  • Pages:84pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added